ഒരു മലർപ്പൊടിക്കാരന്റെ സ്വപ്നം
********************************
ഒരു നാട്ടിൽ കുറെ കർഷകർ ഉണ്ട്.. അവരുടെ കൃഷി വിളകൾ തുച്ഛമായ ലാഭത്തിനു ആ നാട്ടിൽ തന്നെ വിൽക്കുന്നു..അവരുടെ കൃഷിസമ്പത്ത് കണ്ടു അതിന് വിദേശ മാർക്കറ്റുകളിൽ വൻ സാധ്യത മനസിലാക്കി കുത്തക കമ്പനി അവിടെ കൃഷി ഇറക്കാൻ വേണ്ടി ഗവണ്മെന്റിനെ സമീപിക്കുന്നു..
ഗവണ്മെന്റ് അവർക്ക് തങ്ങളുടെ "ഇന്ത്യയിൽ നിർമ്മിക്കുക " എന്ന ആശയത്തിന് വിപരീതമായി യാതൊരു നിയമ വ്യവസ്തകളും ലേല വ്യവസ്ഥകളും പാലിക്കാതെ ആ കുത്തക കമ്പനിക്ക് കരാർ കൊടുക്കുകയും കൃഷിക്കിറങ്ങാൻ അനുവദിക്കുകയും ചെയ്യുന്നു..
കർഷകർക്ക് പുതിയ ടെക്നോളജി ലഭിക്കുമെന്നും കൂടുതൽ ജോലി ലഭിക്കുമെന്നും മാർക്കറ്റിൽ അധിക വില ലഭിക്കുമെന്നും ധരിപ്പിച്ചു ഗവണ്മെന്റ് ഈ കുത്തക കമ്പനിക്ക് കൃഷി ഇറക്കാൻ അനുമതി നൽകി ജനങ്ങളെ കബളിപ്പിക്കുന്നു..
പാവം കർഷകർ അവർക്ക് ലഭിക്കാൻ പോകുന്ന നല്ലൊരു നാളെയെ കുറിച്ചോർത്തു മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ നക്ഷത്രമേണ്ണി കിടക്കുന്നു..
എങ്ങനുണ്ട്?? കർഷക ബില്ലിനെകുറിച്ചാണെന്ന് കരുതിയോ??
ഇനി ആ കർഷകൻ എന്നതിന് പകരം 'മത്സ്യത്തൊഴിലാളി' എന്നും കൃഷി എന്നതിന് 'മത്സ്യകൃഷി' എന്നുമാക്കി വായിക്കുക..
പ്രത്യക്ഷത്തിൽ കർഷക ബില്ലിനെ എതിർക്കുന്ന ഗവണ്മെന്റ് മത്സ്യബന്ധന കർഷകർക്കെതിരായി ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഒപ്പ് വെച്ചപ്പോൾ ചെയ്തതും ഒന്ന് തന്നെ അല്ലെ??
നിങ്ങൾ ആലോചിച്ചു പറയൂ 🤔
#Election2021
©️ഫെബിൻ ഫ്രാൻസിസ്